സീസണിലെ ആദ്യ ജയവുമായി മോഹൻ ബഗാൻ. ഇന്ത്യൻ ആരോസിനെയാണ് ബഗാൻ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബഗാൻ ആരോസിനെ പരാജയപ്പെടുത്തിയത് . ഇതിനു മുമ്പ് ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളും ബഗാൻ സമനില ആയിരുന്നു നൽകിയത്.
ദിപാന്ത് ഡികയാണ് രണ്ട് ബഗാൻ ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകളും ഇന്ത്യൻ ആരോസിനെതിരെ ബഗാൻ നേടിയിരുന്നു. ഈ ജയത്തോടെ 5 പോയന്റുമായി മോഹൻ ബഗാൻ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.
-Advertisement-