വിദേശതാരങ്ങൾ വേണ്ട എന്ന ഐതിഹാസിക തീരുമാനവുമായി ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്. ഈ സീസണിൽ ഒരു വിദേശ കളിക്കാരൻ പോലുമില്ലാത്ത ഏക ടീമും ഷില്ലോങ് ലജോങ് ആയിരിക്കും. യുവനിരയാണ് ഷില്ലോങ് ലജോങ്ങിന്റെ കരുത്ത്.
വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നതിന് മുടക്കേണ്ടി വരുന്ന പണം ക്ലബിന് വേണ്ടി ചിലവാക്കുകയും ഇന്ത്യൻ ഫുട്ബോളർമാർക്ക് വേണ്ടി വിനിയോഗിക്കാനുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ക്ലബ് കൂട്ടിച്ചേർത്തു. ഷിലോങ്ങ് ലജോങ്ങിന്റെ ഐതിഹാസികമായ നീക്കത്തെ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
-Advertisement-