വിജയക്കുതിപ്പിൽ ചെന്നൈ സിറ്റി എഫ്‌സി. ഐസാളിൽ വെച്ച് ഐസാളിനെ നേരിട്ട ചെന്നൈ സിറ്റി തകർപ്പൻ വിജയം നേടി. . ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിയുടെ തകർപ്പൻ ജയം. സ്പാനിഷ് താരം സാൻഡ്രോയാണ് ചെന്നൈയുടെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചത്.
ഐലീഗിൽ ഇതുവരെ പരാജയം അറിയാത്ത ചെന്നൈ സിറ്റിയുടെ അഞ്ചു മത്സരങ്ങളിലെ നാലാം ജയമാണിത്. സാൻഡ്രോ ഇന്ന് ഇരട്ട ഗോളുകൾ നേടി. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയും സാൻഡ്രോ ഫ്രീകിക്കിലൂടെ ഗോൾ സ്വന്തമാക്കിയിരുന്നു. രണ്ടാം പകുതിൽ ക്രോമയുടെ ഒരു ടാപിൻ ഫിനിഷിലൂടെ ഐസാൾ സമനില പിടിച്ചു.
ജയത്തോടെ ചെന്നൈ സിറ്റി തങ്ങളുടെ ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി. അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ചെന്നൈ സിറ്റിക്ക് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 6 പോയന്റാണ് ഉള്ളത്.
-Advertisement-