ഐ ലീഗിൽ റിയൽ മാസ്സായി റിയൽ കാശ്മീർ. ഇന്ന് നടന്ന മത്സരത്തില്‍ ഷിലോങ് ലജോങ്ങിനെയാണ് കശ്മീര്‍ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഷിലോങ്ങ് ലജോങ്ങിനെ റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്.
ഇതോടെ പോയിന്റ് പട്ടികയില്‍ ചര്‍ച്ചിലിനെ മറികടന്ന് കശ്മീര്‍ രണ്ടാം സ്ഥാനത്തെത്തി. റിയൽ കാശ്മീരിന് വേണ്ടി ആരോൺ കട്ടേബെയാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി റിയൽ കാശ്മീർ 25 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
-Advertisement-