ഐ ലീഗിൽ ചെന്നൈ സിറ്റിയെ തകർത്ത് റിയൽ കാശ്മീർ. എതിരില്ലാത്ത ഒരു ഗോളിനാണ് റിയൽ കശ്മീരിന്റെ ജയം. ഈ സീസണില്‍ ഇരു ടീമുകളും തമ്മിലേറ്റുമുട്ടിയ രണ്ടാം മത്സരത്തിലും കശ്മീര്‍ വിജയം നേടി. ക്രിസോയാണ് ചെന്നൈ സിറ്റിയെ തകർത്ത കശ്മീരിന്റെ ജയം നേടിയത്.
14 മത്സരങ്ങളിൽ 30 പോയന്റുമായി ചെന്നൈ തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഒടുവിൽ വിജയം കാശ്മീരിന് സ്വന്തമായി. ഇതോടെ 28 പോയന്റുമായി പിറകിൽ ഉള്ള ചർച്ചിൽ ബ്രദേഴ്സിനും റിയൽ കാശ്മീരിനും കിരീട പ്രതീക്ഷകൾ ഏറി.
-Advertisement-