ഐ ലീഗിൽ ആദ്യ തോൽവി ഏറ്റുവാങ്ങി റിയൽ കാശ്മീർ. എതിരില്ലാത്ത രണ്ടു ഗോളുൾക്കാണ് നെരോക്ക റിയൽ കാശ്മീരിനെ തകർത്തത്. ഈ സീസൺ ഐ ലീഗിലെ ആദ്യ ജയമാണ് നെരോക്കയുടേത്. ഇരട്ട ഗോളുകളുമായി ഫെലിക്സ് ചിഡി മത്സരം നെരോക്കയുടെ വരുതിയിലാക്കി.
ഡിഫൻസിന്റെ രണ്ട് വലിയ പിഴവുകൾക്ക് കാശ്മീർ കൊടുത്തത് വലിയ വിലയായിരുന്നു. 28ആം മിനുട്ടിൽ ഫെലിക്സ് ചിഡിയുടെ വകയായിരുന്നു നെരോകയുടെ ആദ്യ ഗോൾ. 74ആം മിനുട്ടിൽ തീർത്തും കാശ്മീർ ഡിഫൻസീവ് അബദ്ധത്തിൽ നിന്നായിരുന്നു നെരോകയുടെ രണ്ടാം ഗോൾ. ബോക്സിൽ നിന്ന് ചിഡിയുടെ കാലിലേക്കാണ് കാശ്മീർ താരം പന്ത് കൊടുത്തത്.
-Advertisement-