ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ റിയൽ കാശ്മീർ സൂപ്പർ പോരാട്ടം സമനിലയിൽ. നിശ്ചിത സമയത് ഓരോ ഗോൾ വീതമടിച്ച് ഇരു ടീമുകളും പിരിഞ്ഞു.ബംഗാളിന്റെ ലാൽറം ചുല്ലോവയുടെ ഓൺ ഗോൾ വില്ലനായപ്പോൾ മലയാളി താരം ജോബി ജസ്റ്റിൻ വീണ്ടും ഈസ്റ്റ് ബംഗാളിന്റെ രക്ഷകനായി അവതരിച്ചു.
ഇന്ന് ജയിച്ചിരുന്നേൽ ഈസ്റ്റ് ബംഗാൾ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരുന്നേനെ. എന്നാൽ സമനിലയിലൂടെ ഐ ലീഗിലെ ടോപ്പേഴ്‌സായി റിയൽ കാശ്മീർ മാറി. 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് നേടി കന്നി സീസണിൽ ആദ്യമായി റിയൽ കാശ്മീർ ഒന്നാം സ്ഥാനത്തെത്തി.
-Advertisement-