ഐ ലീഗിൽ മോഹൻ ബഗാന് ജയം. ഷില്ലോങ് ലജോങ്ങിനെയാണ് കൊൽക്കത്ത ടീം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാന്റെ ജയം. കിനോവാകി, ഹെൻററി കിസീക എന്നിവരാണ് ബഗാന് വേണ്ടി സ്‌കോർ ചെയ്തത്.
ഈ ജയത്തോടു കൂടി ഐ ലീഗിൽ നാലാം സ്ഥാനത്തെത്താൻ മോഹൻ ബഗാന് സാധിച്ചു. 15 പോയന്റാണ് ബഗാന്റെ സമ്പാദ്യം. നാല് പോയന്റ് മാത്രമാണ് ലജോങ്ങിന്റെ ഐ ലീഗിലെ സമ്പാദ്യം.
-Advertisement-