ഐ ലീഗിൽ കരുത്തരായ മോഹൻ ബഗാനെ പിടിച്ച് കെട്ടി ചെന്നൈ സിറ്റി. ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു ഇരു ടീമുകളും. ബഗാനെ മടയിൽ ചെന്നടിച്ചിട്ടും ചെന്നൈ സിറ്റിയെ പരാജയപ്പെടുത്താൻ അവർക്കായില്ല. കളിയുടെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളൂം പിറന്നത്. സൂപ്പർ താരം സോണി നോർദെ ഗോളടിച്ചത് മോഹൻ ബഗാൻ ആരാധകർക്ക് ആശ്വാസമാകും.
നെസ്റ്ററിലൂടെയാണ് ചെന്നൈ സമനില നേടിയത്. ചെന്നൈ സിറ്റിയുടെ ഐ ലീഗിലെ അപരാജിത കുതിപ്പ് തുടരുകയാണ്. സീസണിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ചു വിജയവും രണ്ട് സമനിലയുമായി 17 പോയന്റ് ഉള്ള ചെന്നൈ സിറ്റി ഇപ്പോഴും ലീഗിൽ ഒന്നാമത് തന്നെയാണ്. 6 മത്സരങ്ങളിൽ ഒമ്പതു പോയന്റുള്ള ബഗാൻ നാലാം സ്ഥാനത്താണ്.
-Advertisement-