മിനർവ പഞ്ചാബ് – നെറോക്ക മത്സരം സമനിലയിൽ. ഗോളൊന്നും അടിക്കാതെയാണ് ഇരു ടീമുകളും പോയന്റ് വീതം വെച്ച് പിരിഞ്ഞത്. ജയം സ്വന്തമാക്കി മൂന്നാം സ്ഥാനത്തെത്താനുള്ള സുവർണാവസരം നെറോക്ക നശിപ്പിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ നെരോകയ്ക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു.
പക്ഷെ പെനാൽറ്റി എടുത്ത ഫെലിക്സ് ചിഡിക്ക് ലക്ഷ്യം പിഴച്ചു. ആകാശവാണി അടിച്ച ചിഡി നേരൊക്കയുടെ പ്രതീക്ഷകൾ തകർത്തു. 9 മത്സരങ്ങളിൽ നിന്നായി 15 പോയന്റാണ് നെരോക്കയ്ക്ക് ഉള്ളത്. 13 പോയന്റുമായി മിനർവ ആറാം സ്ഥാനത്താണ് ഉള്ളത്.
-Advertisement-