ഐ ലീഗിൽ മരണമാസായി റിയൽ കാശ്മീർ. ഇന്ന് നടന്ന മത്സരത്തിൽ ഐ ലീഗിൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സായ ചെന്നൈ സിറ്റിക്ക് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റിയൽ കാശ്മീർ ചെന്നൈയെ പരാജയപ്പെടുത്തിയത്. റഫറിയുടെ കയ്യബദം മൂലം ലഭിച്ച പെനാൽറ്റിയാണ് ചെന്നൈ സിറ്റിക്ക് തിരിച്ചടിയായത്.
കോഫിയാണ് റിയൽ കാശ്മീരിന് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ ജയത്തോടു കൂടി റിയൽ കാശ്മീരിന് ഐ ലീഗ് കിരീടത്തിലേക്ക് കൂടുതൽ എടുക്കാനായി. 9 മത്സരങ്ങളിൽ 17 പോയന്റ് റിയൽ കാശ്മീരിനുണ്ട്. ഇപ്പോൾ ഒന്നാമതുള്ള ചെന്നൈക്കും ഇതേ പോയന്റാണുള്ളത്.
-Advertisement-