പരിക്ക് മാറി ഇന്ത്യയിൽ തിരിച്ചെത്തിയ സൂപ്പർ താരം ഞെട്ടി. പാതിരാത്രിക്ക് തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആയിരങ്ങൾ. മോഹൻ ബഗാന്റെ വിദേശ താരം സോണി നോർദെ കൊൽക്കത്തയിൽ തിരിച്ചെത്തിയപ്പോളാണ് ആയിരങ്ങൾ വരവേറ്റത്.
മോഹൻ ബഗാൻ ക്ലബ് ഉടമകൾ അടക്കം താരത്തെ സ്വീകരിക്കാൻ എത്തി. ആരാധകർ സോണി നോർദെയുടെ പേരിലുള്ള ബാന്നേർസും കൊടികളും ഒക്കെ ആയാണ് നോർദയുടെ തിരിച്ചുവരവ് ആഘോഷമാക്കിയത്. തന്നോട് ആരാധകർ കാണിക്കുന്ന സ്നേഹം കണ്ട് നോർദെ വിതുമ്പിയാണ് വിമാന താവളം വിട്ടത്.
-Advertisement-