ഐ ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെന്നൈയുടെ ജയം. ഒരു ഗോളിന് പിന്നിലായ ശേഷം പിടിച്ചെടുത്തതാണ് ചെന്നൈ സിറ്റിയുടെ വിജയം. മാൻസിയുടെ ഹാട്രിക്കാണ് ഇന്ത്യൻ ആരോസിനെതിരെ ചെന്നൈയുടെ വിജയം നേടിക്കൊടുത്തത്.
രണ്ടാം മിനുട്ടിൽ തന്നെ അമർജിതിന്റെ ഗോളിലൂടെ ഇന്ത്യൻ ആരോസ് ലീഡ് നേടി. ആദ്യ പകുതിയിൽ മാൻസിയിലൂടെ സമനില പിടിച്ച ചെന്നൈ സിറ്റി രണ്ടാം പകുതിയിൽ ആരോസ് പ്രതിരോധത്തെ തകർത്തെറിഞ്ഞു.രണ്ടാം പകുതിയിൽ രണ്ടു തവണ വല കുലുക്കി കൊണ്ട് മാൻസി ഹാട്രിക്ക് തികച്ചു. റൊമാരിയോ ജെസുരാജ് ചെന്നൈ സിറ്റിയുടെ നാലാം ഗോൾ കണ്ടെത്തി.
-Advertisement-