ഐ ലീഗിൽ തകർപ്പൻ വിജയവുമായി ചർച്ചിൽ ബ്രദേഴ്‌സ്. ഷില്ലോങ്ങ് ലജോങ്ങിനെ ഗോവയിൽ വെച്ചാണ് ചർച്ചിൽ ബ്രദേഴ്‌സ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് വിജയം. ഹാട്രിക്കുമായി വില്ലി പ്ലാസയാണ് ഇന്ന് ചർച്ചിൽ ബ്രദേഴ്സിന്റെ രക്ഷയ്ക്കെത്തിയത്.
ലാൽമുവൻപിയയും കിൻഷിയുമാണ് ഷില്ലൊങ്ങിന്റെ സ്കോറേഴ്സ്. ജയത്തോടെ ആറു പോയന്റുമായി ചർച്ചിൽ ലീഗിൽ മൂന്നാമത് എത്തി. അഞ്ചിൽ നാലു മത്സരങ്ങൾ തോറ്റ ഷില്ലോങ് ഇപ്പോൾ പത്താം സ്ഥാനത്താണ്. ഷില്ലോങ്ങ് ലജോങ്ങിന്റെ ലീഗിലെ നാലാം പരജായമാണിത്.
-Advertisement-