ഗോകുലം കേരള എഫ്സിയുടെ സൂപ്പർ ഡിഫൻഡർ ഡാനിയൽ അഡോ തിരിച്ചെത്തി. ഒരു വർഷത്തെ കരാറിലാണ് അഡോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നത്. നേരത്തെ തന്നെ ഗോകുലം ആറ് വിദേശ താരങ്ങളെ സ്വന്തമാക്കിയതിനാൽ ഡാനിയൽ അഡോ തിരിച്ച് വരില്ലെന്നാണ് മലബാറിയന്സിന്റെ ആരാധകർ കരുതിയത്. എന്നാൽ ഇന്ന് ഗോകുലം എഫ് സി അഡോ പുതിയ കരാർ ഒപ്പിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
ഗോകുലത്തിനൊപ്പം കഴിഞ്ഞ സീസണിൽ ഭൂരിഭാഗം ഐലീഗ് മത്സരങ്ങളും അഡോ കളിച്ചിരുന്നു. ചർച്ചിൽ ബ്രദേഴ്സിനെതിരെ കോഴിക്കോട് വെച്ച് നേടിയ ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകളും അഡോ ഗോളുകത്തിന്റെ ജേഴ്സിയിൽ നേടിയിട്ടുണ്ട്. മധ്യനിര താരം തിയാഗോ ഒലിവേരയാണ് ക്ലബ് വിടാൻ സാധ്യതയെന്നാണ് ബ്ലാസ്റ്റേഴ്സ് ന്യൂസിന് ലഭിക്കുന്ന വിവരം.
-Advertisement-