ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്‌സിനെ സമനിലയിൽ കുരുക്കി ചെന്നൈ സിറ്റി. ഐ ലീഗിലെ ചർച്ചിൽ ബ്രദേഴ്‌സിന്റെ തുടർച്ചയായ രണ്ടാം സമനിലയാണ്. 2-2 എന്ന സ്കോറിനാണ് ചർച്ചിൽ ബ്രദേഴ്‌സ് സമനില വഴങ്ങിയത്. ചർച്ചിലിന്റെ ഓൺ ഗോളാണ് അവർക്ക് തിരിച്ചടിയായത്.
ഐ ലീഗിലെ ആദ്യ മത്സരത്തിൽ മിനേർവ പഞ്ചാബിനോടും ചർച്ചിൽ സമനിലയിൽ പിരിഞ്ഞിരുന്നു. നെസ്റ്ററാണ് ആദ്യ പകുതിയിൽ ചെന്നൈ സിറ്റിയെ മുന്നിലെത്തിച്ചത്. എന്നാൽ ഏഴു മിനുട്ടിൽ നേടിയ രണ്ടു ഗോളുകൾ ചർച്ചിലിനെ മുന്നിലെത്തിച്ചു. നെനാന്ദും ഇസ്രയേൽ ഗുരുങും ആണ് ചർച്ചിലിന്റെ ഗോളടിച്ചത്. പിനീടാണ് കളിയുടെ റിസൾട്ട് നിർണയിച്ച സെല്ഫ് ഗോൾ പിറന്നത്.
-Advertisement-