ഐ ലീഗിൽ ചെന്നൈ വേറെ ലെവൽ. ഇഞ്ചുറി ടൈമിൽ ഗോളടിച്ച ഐസോളിനെ വീഴ്ത്തി ചെന്നൈ സിറ്റി. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഐസോളിനെ ചെന്നൈ സിറ്റി പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിൽ പിറന്ന ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ ഗതി നിയന്ത്രിച്ചത്. ഈ ഗോളുകൾ ഐസോളിന്റെ പരാജയ ഭാരം കുറച്ചത്.
ചെന്നൈ സിറ്റിക്ക് വേണ്ടി ഇരട്ട ഗോളോടെ പെഡ്രോ മാൻസിയും സാൻഡ്രോ റോഡ്രിഗസുമാണ് വിജയത്തിലേക്ക് നയിച്ചത്. ഐസ്വാൾ എഫ് സിക്ക് വേണ്ടി ആൽബർട്ട് സോമിങ്വിയയും ഇസാക് വൻലാൽറുവത്ഫെലയും ലാൽഖ്വയിമാവിയയുമാണ്സ്‌കോർ ചെയ്തത്. 13 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി ചെന്നൈ സിറ്റി ഒന്നാം സ്ഥാനത്താണ്.
-Advertisement-