ഐ ലീഗിൽ ഇന്ത്യൻ ആരോസിനു ജയം. ഈ വിജയത്തോടു കൂടി ഗോകുലത്തിനൊപ്പമെത്തി ഇന്ത്യൻ ആരോസ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഐസോളിനെ ഇന്ത്യൻ ആരോസ് പരാജയപ്പെടുത്തിയത്.
രോഹിത് ദാനു ആണ് ആരോസിനു വേണ്ടി ഗോളടിച്ചിട്ടുള്ളു. ഗോകുലം കേരളയ്ക്ക് ഒപ്പം 10 പോയന്റാണ് ഇപ്പോൾ ലീഗിൽ ആരോസിന് ഉള്ളത്. ഐ ലീഗിൽ ഐസോളിന് ഈ സീസണിൽ ആരോസിനെ പരാജയപ്പെടുത്താനായിട്ടില്ല.
-Advertisement-