ഐ ലീഗിൽ ക്ലബ്ബുമായി ഉടക്കി ചെന്നൈ സിറ്റിയുടെ ഗോളി ടീം വിട്ടു . ചെന്നൈയുടെ ഗോളിയായ ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ ജെറാഡ് ടൈസണ്‍ കരാർ വലിച്ചെറിഞ്ഞ് ടീം വിട്ടത്. ചെന്നൈ സിറ്റി മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളാണ് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ചെന്നൈയിലെ വാസം തന്റെ ഫുട്‌ബോള്‍ കരിയറിലെ മോശം ദിനങ്ങളാണ് സമ്മാനിച്ചതെന്ന് താരം പറഞ്ഞിരുന്നു.
ഒരു കളിയില്‍ പോലും കളത്തിലിറങ്ങാന്‍ ടൈസണിനു അവസരം ലഭിച്ചിരുന്നില്ല. ഓസ്‌ട്രേലിയയുടെ അണ്ടര്‍ 20, 23 ടീമുകള്‍ക്കായി കളിച്ച താരമാണ് ടൈസണ്‍. സംഭവത്തില്‍ ചെന്നൈ സിറ്റി മാനേജ്‌മെന്റ് പ്രതികരണം ലഭിച്ചിട്ടില്ല. ഏറെ പ്രതീക്ഷകൾ ഉയർത്തിയതായിരുന്നു താരത്തിന്റെ സൈനിങ്.
-Advertisement-