ഐ ലീഗിൽ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരള എഫ്‌സി റിയൽ കാശ്മീരിനെ നേരിടും. ഇന്ന് ജയിക്കാൻ തന്നെയാണ് ഗോകുലം ഇറങ്ങുന്നത്. റിയൽ കാശ്മീർ കോഴിക്കോട്ട് എത്തിയതിനെ കുറിച്ച് ഉയർന്ന വിവാദങ്ങൾ ഏറെ ഉയർന്നിരുന്നു. കാശ്മീർ ടീം ട്രെയിനിങ്ങിനായി ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയതായിരുന്നു പ്രശ്നം. ഈ കലിപ്പ് കളത്തിലും കാണുമെന്നത് ഉറപ്പാണ്.
തുടക്കാരെന്ന ഒരു ലാഞ്ചനയുമില്ലാതെയാണ് റിയൽ കാശ്മീർ കളിക്കുന്നത്. തകർപ്പൻ ഫോമിലുള്ള കാശ്മീർ കഴിഞ്ഞ മൂന്നു മത്സരങ്ങളും ജയിച്ച് നിലവിൽ മൂന്നാം സ്ഥാനത്താണ്. തുടർച്ചയായി വിജയമില്ലാത്ത ഗോകുലം ഏഴാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്. ഇന്ന് റിയൽ കാശ്മീരിനെ തകർത്ത് ടോപ്പ് ഫോറിൽ തിരിച്ചെത്താൻ ആണ് ഗോകുലത്തിന്റെ ശ്രമം.
-Advertisement-