കയ്യടിക്കടാ!!! ഐ ലീഗ് മത്സരങ്ങൾ ആരാധകർക്ക് തത്സമയം കാണാം

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വാസം. ഐ ലീഗിനെ തകർക്കാനുള്ള നീക്കങ്ങൾക്ക് ഭാഗികമായ തിരിച്ചടി വന്നു. ഐ ലീഗ് മത്സരങ്ങൾ ലൈവായി കാണാൻ കഴിയില്ല എന്നതായിരുന്നു ഐലീഗ് ക്ലബുകളെയും ഇന്ത്യൻ ഫുട്ബോൾ ആരാധകരെയും വലിയ പ്രതിഷേഷങ്ങളിലേക്ക് എത്തിച്ചത്. മത്സരങ്ങളുടെ ലൈവ് സംപ്രേഷണം കുറച്ചുകൊണ്ടാണ് ഇത്തവണ സ്റ്റാർ സ്പോർട്സും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഐ ലീഗിന് പണി കൊടുത്തത്.

ഈ വിഷയത്തിൽ എ ഐ എഫ് എഫ് ഇടപെട്ട് മത്സരങ്ങൾ ലൈവ് കാണിക്കാൻ സ്റ്റാർ സ്പോർട്സ് അല്ലാത്ത മാർഗങ്ങൾ കണ്ടെത്തിയിരിക്കുകകയാണ്. ഹോട് സ്റ്റാറും ജിയോ ടിവിയും വഴി ആകും ലൈവ് കാണിക്കുക. ചിലവ് മൊത്തം എ ഐ എഫ് എഫ് വഹിക്കുമെന്നാണ് അവർ അറിയിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here