ഐ ലീഗ് ടീമായ നെരോക എഫ്സി ഒന്നൊന്നര ട്രെയിനിങ് ഗ്രൗണ്ടുമായി ആരാധകരെ ഞെട്ടിച്ചു. ഇംഫാൽ വെസ്റ്റിലെ നെരോകയുടെ പുതിയ ട്രെയിനിങ് ഗ്രൗണ്ട് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രൗണ്ടിന്റെ ഏരിയൽ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മനോഹരമായ സീനറിയാണ് ഗ്രൗണ്ടിന്റെ മറ്റൊരു ആകർഷണം.
ഐ ലീഗിൽ ആരാധകരുടെ പ്രിയ ടീമാണ് നെരോക. കഴിഞ്ഞ വർഷം ഐലീഗിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയത് നെരോകയുടെ കളി കാണാനായിരുന്നു.
ഖുമാൻ ലമ്പക് സ്റ്റേഡിയത്തിൽ ആണ് നെരോക ഐ ലീഗ് മത്സരങ്ങൾ കളിക്കുന്നത്.
-Advertisement-