ഐ ലീഗ് വീണ്ടും നാണക്കേടിന്റെ നെറുകയിൽ. ചുവപ്പിന് പകരം ഹീറോ ഓഫ് ദ് മാച്ച് അവാർഡ് കൊടുത്തത് വിവാദമാകുന്നു. മോഹൻ ബഗാനും നെരോകയും തമ്മിലുള്ള മത്സരത്തിനിടെ മോഹൻ ബഗാൻ ക്യാപ്റ്റൻ ഷിൽട്ടൺ പോളിന് ഹീറോ ഒഫ് ദ് മാച്ച് നൽകിയതാണ് വിവാദമായത്.
നെരോക താരം കറ്റ്സുമി യുസയെ ഷിൽട്ടൺ പഞ്ച് ചെയ്ത് താഴെയിട്ടു. സ്ട്രെയിറ്റ് റെഡ് കൊടുക്കേണ്ടതിന് പകരം തിരിഞ്ഞ് നടക്കുകയാണ് റഫറി ചെയ്തത്. ഐ ലീഗിലെ മോശം റഫറിയിംഗ് തുടർക്കഥയാവുകയാണ്.
-Advertisement-