ഐ ലീഗിൽ വീണ്ടും വിവാദം. ഗോൾ വര കടന്നിട്ടും ഗോൾ അനുവദിക്കാതെയാണ് വീണ്ടും നാണക്കേട് ഐലീഗ് ക്ഷണിച്ച് വരുത്തിയത്. മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ആതിഥേയരായ ഐസോൾ അട്ടിമറിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഐസോളിന്റെ വിജയം. ഈസ്റ്റ് ബംഗാളിനാനുകൂലമായ ഗോൾ അനുവദിച്ചിരുന്നെങ്കിൽ മത്സര ഫലം മാറി മറിഞ്ഞേനെ.
ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ താരം ചുളോവ എടുത്ത ഫ്രീകിക്ക് ഗോൾ കീപ്പറെയും മറികടന്ന ബാറിൽ തട്ടി ഗോൾ വരയും കടന്നാണ് തിരിച്ചുവന്നത്. ഇത് ലൈൻ റഫറിയും മെയിൻ റഫറിയും കണ്ടില്ല. ഈസ്റ്റ് ബംഗാളിന് മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള അവസരമാണപ്പോൾ നഷ്ടമായത്. ഡോദോസ്, സിഹലിയാന , ലകിമ്പുയിമാവിയ എന്നിവർ ഐസോളിന് വേണ്ടി ഗോളടിച്ചപ്പോൾ മലയാളി താരം ജോബി ജസ്റ്റിൻ, ഗോമസ് എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ ഗോളുകളടിച്ചത്.
-Advertisement-