ഇന്ത്യയുടെ ദേശീയ ലീഗായ ഇന്ന് ഐ ലീഗിന് കൊടിയേറി. കോയമ്പത്തൂരിൽ ഇന്ത്യൻ ആരോസ്- ചെന്നൈ സിറ്റി പോരാട്ടത്തോടെയാണ് ഐ ലീഗിന് തുടക്കമായത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകള വീതം നേടിയിട്ടുണ്ട്. ഒട്ടെറെ മാറ്റങ്ങളുമായിട്ടാണ് ഐ ലീഗ് എത്തുന്നത്. ഇത്തവണ ഐലീഗിൽ ടീമുകളുടെ എണ്ണത്തിൽ വർധനയുണ്ട്.
പതിനൊന്നു ടീമുകളാണ് ഈ സീസണിൽ കിരീടത്തിനായി ഇറങ്ങുന്നത്. ദേശീയ ലീഗിൽ എത്തിയ കാശ്മീരിൽ നിന്നുള്ള ആദ്യ ടീമായ റിയൽ കാശ്മീർ ആണ് ഇത്തവണ പുതുതായി ലീഗിൽ എത്തിയ ടീം . ഗോവയിൽ നിന്നും വേറെ ടീമുകൾ ഇല്ലാത്തതിനാൽ ചർച്ചിൽ ബ്രദേഴ്സിനെ റിലഗേറ്റ് ചെയ്യേണ്ടതില്ല എന്ന സുപ്രധാന തീരുമാനവും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എടുത്തിരുന്നു.
കേരളത്തിന്റെ കിരീട പ്രതീക്ഷയായ ഗോകുലം കേരളം എഫ്സിയും ഐ ലീഗിലുണ്ട്. കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് തുടങ്ങിയ പ്രമുഖരെല്ലാം വമ്പൻ സന്നാഹമൊരുക്കിയാണ് ദേശീയ ലീഗിനായി ഇറങ്ങുന്നത്.