കരുത്തരായ ഈസ്റ്റ് ബംഗാളിനെ തകർത്ത് ചെന്നൈ സിറ്റി എഫ്‌സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈ സിറ്റിയുടെ ഐതിഹാസിക വിജയം. കൊൽക്കത്തയിൽ ചെന്ന് ഈസ്റ്റ് ബംഗാളിനെ തകർക്കുക എന്ന നേട്ടമാണ് ചെന്നൈ സിറ്റി സ്വന്തമാക്കിയത്. ഈ തകർപ്പൻ വിജയത്തോടു കൂടി ഐ ലീഗിൽ ഒന്നാമതാണ് ചെന്നൈ സിറ്റി. നാലു മത്സരങ്ങളിൽ നിന്ന് 10 പോയന്റാണ് ചെന്നൈ സിറ്റിക്ക് ഉള്ളത്.
സ്പാനിഷ് താരം സാൻഡ്രോ ആയിരുന്നു ആദ്യ ഗോൾ ചെന്നൈ സിറ്റിക്ക് വേണ്ടി നേടിയത്. എസ്കേഡയുടെ ഗോളിൽ രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ സമനില നേടി. പെനാൽറ്റിയിലൂടെയാണ് ചെന്നൈ സിറ്റി വിജയമുറപ്പിച്ചത്. പെനാൽറ്റിയെടുത്തത് നെസ്റ്റർ.
-Advertisement-