ഇരട്ട ഗോളുകളുമായി മലയാളി താരം ജോബി ജസ്റ്റിൻ, തകർപ്പൻ ജയവുമായി ഈസ്റ്റ് ബംഗാൾ

മലയാളി താരം ജോബി ജസ്റ്റിന്റെ ഇരട്ട ഗോളിൽ ഈസ്റ്റ് ബംഗാളിന് തകർപ്പൻ ജയം . ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷില്ലോങ് ലജോങിനെ അവരുടെ പാളയത്തിൽ ചെന്ന് ഈസ്റ്റ് ബംഗാൾ തളച്ചത്. മലയാളി യുവ സ്ട്രൈക്കർ ജോബി ജസ്റ്റിനോടൊപ്പം ബിദ്യാസാഗറും ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോളടിച്ചു.

ഷില്ലോങ് ലജോങിന്റെ ആശ്വാസ ഗോൾ നേടിയത് രാകേഷ് പ്രദാനാണ്. തുടർച്ചയായ രണ്ടാം ജയമാണ് ഈസ്റ്റ് ബംഗാൾ നേടുന്നത്. ഈസ്റ്റ് ബംഗാളിന്റെ രണ്ട് ജയങ്ങളും എവേ മത്സരങ്ങളായത് ആരാധകർക്കും ക്ലബ്ബിനും ഒരു പോലെ കിരീട പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. ആദ്യ ഐ ലീഗ് മത്സരത്തിൽ മത്സരത്തിൽ നെരോക്കയെ ആയിരുന്നു ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here