ഇന്ത്യൻ ഫുട്ബാളിൽ ഇന്ന് തീ പാറും. ഐ ലീഗിൽ ഇന്ന് നടക്കുന്നത് കൊൽക്കത്തൻ ഡെർബി. കരുത്തരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഇന്നിറങ്ങും. ഇരു ടീമുകളും ഐ ലീഗിൽ മോശം ഫോമിലാണെങ്കിലും ഡെർബിയിൽ തകർക്കുമെന്നുറപ്പാണ്.
ഐ ലീഗിൽ ലീഗിൽ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ടീമുകൾക്കും ഒമ്പത് പോയന്റാണ് ഉള്ളത്. ഗോകുലത്തെ തകർത്തെറിഞ്ഞ് മികച്ച ഫോമിലാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയമില്ലാത്തതും സൂപ്പർ സ്റ്റാർ സോണി നോർദെക്ക് പരിക്കേറ്റതും ബഗാന് ക്ഷീണമാണ്.
-Advertisement-