ഇന്ത്യൻ ആരോസിനെ ചുരുട്ടിക്കെട്ടി ചർച്ചിൽ ബ്രദേഴ്‌സ്

ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ ചുരുട്ടിക്കെട്ടി ചർച്ചിൽ ബ്രദേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ചർച്ചിൽ ബ്രദേഴ്‌സ് ജയിച്ചത്. വില്ലിസ് പ്ലാസയാണ് ചർച്ചിലിനു വേണ്ടി ഗോളടിച്ചത്. ഈ സീസണിലെ പ്ലാസയുടെ ഒമ്പതാം ഗോളായിരുന്നു ഇന്നത്തേത്.

10 മത്സരങ്ങളിൽ നിന്ന് 16 പോയന്റാണ് ചർച്ചിൽ ബ്രദേഴ്സിന് ഇപ്പോൾ ഉള്ളത്. ഏഴു പോയന്റ് ഉള്ള ഇന്ത്യൻ ആരോസ് ഇപ്പോൾ പത്താം സ്ഥാനത്താണ്. എട്ടാം സ്ഥാനത്താണ് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here