അണ്ടർ 18 ഐലീഗിൽ ബെംഗളൂരു എഫ്.സി ഫൈനൽ റൗണ്ട് യോഗ്യത നേടി. ആന്ധ്ര-കർണാടക സോണിൽ ഒന്നാമതായാണ് ബെംഗളൂരു എഫ് സി ഫൈനൽ റൗണ്ടിലേക്ക് കയറിയത്. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഓസോണിനെ പരാജയപ്പെടുത്തി.
21 പോയന്റ് സ്വന്തമാക്കി ബെംഗളൂരു എഫ്‌സിയാണ് ഗ്രൂപ്പിൽ ഒന്നാമതായത്. പിന്നാലെ തന്നെ 16 പോയിന്റുമായി എഫ്‌സി മംഗളൂർ രണ്ടമതയെത്തി. ഇനി ഒരു ക്വാളിഫിക്കേഷൻ റൌണ്ട് കഴിഞ്ഞാലേ എഫ്‌സി മംഗളൂരുവിന്റെ കാര്യം തീരുമാനം ആകുകയുള്ളു.
-Advertisement-