അടിമുടി മാറി യൂത്ത് ഐ ലീഗ്. വമ്പൻ മാറ്റങ്ങളാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടപ്പിലാക്കുന്നത്. അണ്ടർ 18 ഐലീഗ്, അണ്ടർ 15 ഐലീഗ്, അണ്ടർ 13 ഐലീഗ് എന്നി ക്യാറ്റഗറിയിലായിട്ടായിരുന്നു യൂത്ത് ലീഗുകൾ നടത്തിയിരുന്നത്. ഇനി മുതൽ അണ്ടർ 13 ഐലീഗ് ഇനി സബ്ജൂനിയർ ലീഗ് എന്നറിയപ്പെടും.
അണ്ടർ 15 ലീഗ് ജൂനിയർ ലീഗ് എന്നും, അണ്ടർ 18 ലീഗ് എലൈറ്റ് ലീഗെന്നും പേരുമാറ്റിയിട്ടുണ്ട്. പേരിനോടൊപ്പം തന്നെ പുതിയ ലോഗോയും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കണ്ടെത്തിയിട്ടുണ്ട്. യൂത്ത് ലീഗുകളുടെ സ്പോൺസറായി ഹീറോ എത്തിയത് ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചയ്ക്ക് ഗുണകരമാകും.
-Advertisement-