കൊറോണ വാക്സിൻ എടുക്കാത്ത താരങ്ങളെ ലിവർപൂൾ സൈൻ ചെയ്യില്ല എന്ന് പരിശീലകൻ ജർഗൻ ക്ലോപ്പ്. ലിവർപൂളിലെ ഓരോ താരങ്ങളും വാക്സിൻ എടുത്തിണ്ടോ എന്നത് വളരെ ഇമ്പോർട്ടന്റാണ്. ഇനി ലിവർപൂൾ സൈനിംഗുകളിൽ വാക്സിൻ എടുത്ത താരങ്ങൾക്ക് മുൻഗണന ഉണ്ടാവും.
വാക്സിൻ എടുക്കാത്ത താരങ്ങൾ സ്വന്തം ടീമിനും മറ്റു ടീമുകൾക്കും ലീഗിനും ഭീഷണിയാണ്. ടീമിലെ ഒരു കളിക്കാരന് കൊറോണ വൈറസിന് പോസിറ്റീവ് ആയാൽ ടീം അംഗങ്ങൾ എല്ലാവരും ക്വാറന്റൈനിൽ പോവേണ്ടി വരും. അതൊക്കെ കൊണ്ട് തന്നെ വാക്സിൻ എടുക്കാത്തവർ ക്ലബ്ബിനും സഹപ്രവർത്തകർക്കും ഭീഷണിയാണ്.
-Advertisement-