മിശിഹാ അല്ലാതെ ആര്? ഫിഫ ബെസ്റ്റായി ലയണൽ മെസ്സി. കെരീം ബെൻസിമയേയും കൈലിയൻ എമ്പപ്പെയേയും മറികടന്നാണ് ഫിഫ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കിയത്. ലോകകപ്പ് കിരീടവും ഗോൾഡൻ ബോളൂം നേടിയ മെസ്സിയെ തേടിയെത്തിയത് അർഹിക്കുന്ന അംഗീകാരമാണ്. ഫിഫയുടെ ബെസ്റ്റ് പുരസ്കാരം രണ്ടാം തവണയാണ് മെസ്സി നേടുന്നത്. അർജന്റീനയും മെസ്സിയും ഏറെക്കാലം കാത്തിരുന്നിട്ടാണ് ലോകകപ്പ് കിരീടം നേടിയത്.
-Advertisement-