സാറ്റ് തിരൂരിന്റെ താരങ്ങൾ സന്തോഷ് ട്രോഫിയിൽ

സ്പോർട്സ് അക്കാദമി തിരൂരിന്റെ താരങ്ങളായ ഫസ്‌ലുറഹ്മാൻ ത്രിപുരക്ക് വേണ്ടിയും മുഹമ്മദ് ഫായിസ് മധ്യപ്രദേശിന് വേണ്ടിയും സന്തോഷ്‌ ട്രോഫിയിൽ ഇത്തവണ ബൂട്ടണിയും.
ഫസ്‌ലുറഹ്മാൻ താനൂർ അട്ടത്തോട് സ്വദേശിയാണ് കഴിഞ്ഞ വർഷവും ത്രിപുര സന്തോഷ്‌ ട്രോഫി ടീമിന്ന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. അഗർത്തല ആഗെയാ ചലോ സംഘ എഫ് സി ക്ക് വേണ്ടി കളിക്കുന്ന ഫസ്‌ലുറഹ്‌മാൻ ത്രിപുര പ്രീമിയർ ലീഗിൽ നിലവിലെ ടോപ് സ്കോറർ ആണ്.സാറ്റിന്റെ മധ്യനിരയിലെ നിറസാനിധ്യമായ താരം മുമ്പ് ബാംഗ്ലൂർ ഓസോൺ എഫ് സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.


ഈ 22 ന് അഗർത്തലയിൽ വെച്ച് നടക്കുന്ന സന്തോഷ്‌ ട്രോഫി നോർത്ത് ഈസ്റ്റ്‌ പൂളിൽ ഫസ്‌ലുറഹ്മാൻ കളിക്കും.
തിരൂർ വളവന്നൂർ സ്വദേശിയായ മുഹമ്മദ് ഫായിസ് 2014 ലാണ് സാറ്റ് അക്കാഡമിയിൽ വരുന്നത്. 2014 ലും 2015 ലും സാറ്റിന്‌ വേണ്ടിയും 2016 ൽ ആലപ്പുഴ ട്രാവൻകൂർ യൂണൈറ്റഡിനും കൂടാതെ റിലയൻസ് നാഷണൽ കപ്പ്‌ റണ്ണറപ്പായ നിർമല കോളേജ് ടീമിലും അംഗമായിരുന്നു.
2017 ൽ ഇടുക്കി സീനിയർ ഡിസ്ട്രിക്കിന് വേണ്ടി കളിച്ചു. 2018 ൽ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി കളിക്കുന്നതിനിടെയാണ് മധ്യപ്രദേശ് ഭോപ്പാൽ ക്ലബ്ബായ മധൻ മഹാരാജിലേക്ക് പോകുന്നത്.

മധ്യപ്രദേശ് സ്റ്റേറ്റിന് വേണ്ടി ഗോൾ വല കാക്കാൻ സാറ്റിന്റ കളിത്തട്ടിലൂടെ വളർന്നു വന്ന മറ്റൊരു താരത്തെ കൂടി സംഭാവന ചെയ്യുകയാണ് സാറ്റ് തിരൂർ. വളവന്നൂരിലെ ചോലയിൽ അബൂബക്കർ താഹിറ ദമ്പതികളുടെ മകനായ മുഹമ്മദ് ഫായിസ് ഈ മാസം 23 ന് ഗോവയിൽ വെച്ച് നടക്കുന്ന സന്തോഷ്‌ ട്രോഫി ഗോവൻ പൂളിലാണ് കളിക്കുന്നത്.സാറ്റിന്റെ നിരവധി താരങ്ങൾ സന്തോഷ്‌ ട്രോഫിയിൽ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്ക് വേണ്ടി മുമ്പും കളിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here