കേരളത്തിന് സന്തോഷ് ട്രോഫിയിൽ നിന്നും നാണംകെട്ട വിടവാങ്ങൽ

നാണം കേട്ട തോൽവിയുമായി സന്തോഷ് ട്രോഫിയിൽ നിന്നും കേരളം പുറത്തായി. ചാമ്പ്യന്മാരായി കിരീടം വീണ്ടും നേടാൻ ഇറങ്ങിയ കേരളത്തിന് തൊട്ടതെല്ലാം പാളി. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ സർവീസസിനോട് പരാജയപ്പെട്ടതാണ് കേരളം റിട്ടേൺ ടിക്കറ്റ് ഏറ്റുവാങ്ങിയത്. തുടർച്ചയായ സമനിലകൾ വഴങ്ങിയിരുന്നെങ്കിലും ഇന്ന് ജയിച്ചിരുന്നെങ്കിൽ അടുത്ത റൗണ്ടിൽ കേരളം കടന്നേനെ.

എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം സർവീസസിനോട് പരാജയപ്പെട്ടത്. പോണ്ടിച്ചേരിക്ക് എതിരെയാണ് കേരളം ഗോൾ രഹിത സമനില വഴങ്ങിയത്. തുടർച്ചയായ രണ്ടാം സമനിലയാണിത്. ഇതിനു മുൻപേ തെലുങ്കാനയോടും കേരളം സമനില വഴങ്ങിയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here