മലയാളി ആരാധകർക്ക് ആഹ്ലാദിക്കാം. കേരള ഫുട്ബോൾ ഇനി ആവേശ തിമിർപ്പിൽ. സന്തോഷ് ട്രോഫി കേരളത്തിലേക്ക് വരുന്നു. സന്തോഷ് ട്രോഫിക്ക് കേരളം ആതിഥേയത്വം വഹിക്കാന്‍ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ വര്ഷം സന്തോഷ് ട്രോഫിയിൽ കേരളം തകർന്നെങ്കിലും അതിനു മുൻപ് കിരീടം ഉയർത്തിയ കേരളം ലക്‌ഷ്യം വെക്കുന്നത് വമ്പൻ തിരിച്ചുവരവാണ്.
അതിനായി തന്നെയാണ് ഗോകുലത്തിന്റെ ബിനോ ജോർജിനെ പരിശീലക സ്ഥാനത്ത് കേരളം നിയമിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോമായ കൊച്ചിയുടെ കാര്യമറിയില്ലെങ്കിലും ഗോകുലത്തിന്റെ സ്വന്തം കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിൽ വെച്ച് മത്സരങ്ങൾ നടക്കാനാണ് സാധ്യത.
-Advertisement-