വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും അത്ലറ്റികോ മാഡ്രിഡും നിറഞ്ഞാടുന്ന ലാ ലീഗയിൽ നിന്ന് കേരളത്തിന് ഒരു ഫുട്ബോൾ സ്കൂൾ. ലാ ലീഗ ഫുട്ബോൾ സ്കൂൾ എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ കഴിഞ്ഞ ദിവസം തൃശൂരിൽ കായിക മന്ത്രി എ.സി മൊയ്‌ദീൻ കേരളത്തിന് സമ്മാനിച്ചു. ചടങ്ങിൽ ഹാവിയർ കബ്രെറ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.എ മേത്തർ എന്നിവരും പങ്കെടുത്തു.
ഈ വർഷാവസാനത്തോടെ 30 സ്കൂളുകളിൽ നിന്നായി 3,000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ കഴിയുമെന്ന് ലാ ലീഗ ഇന്ത്യൻ മാനേജർ ഹോസെ കചസ പറഞ്ഞു. ഇന്ത്യ ഓൺ ട്രാക്ക് എന്ന സംഘടനയുമായി സഹകരിച്ചാണ് ലാ ലീഗ സ്കൂൾ തൃശൂരിൽ തുടങ്ങുന്നത്. യു.എ.യിലെ പ്രവാസികൾ ഉൾപ്പെടുന്ന സംഘടനായ ക്രിയോർട്സുമായി സഹകരിച്ചാണ് ഇന്ത്യ ഓൺ ട്രാക്ക് ലാ ലീഗ സ്കൂൾ തൃശ്ശൂരിൽ ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഒക്ടോബർ 27-28 തിയ്യതികളിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് സൗജന്യ വർക്ക് ഷോപ്പും നടത്തുന്നുണ്ട്.
അണ്ടർ 10: 3 to 4 p.m. Oct 27; 9 to 10 a.m. Oct 28.
അണ്ടർ 14: 4 to 5 p.m. Oct. 27; 10 to 11 a.m. Oct. 28.
അണ്ടർ 18: 5 to 6 p.m. Oct. 27; 11 a.m. to noon Oct. 28.