കേരള പ്രീമിയർ ലീഗ് തിരികെയെത്തുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന കെപിഎൽ മാർച്ചിൽ 16ന് ലീഗ് പുനരാരംഭിക്കും. സന്തോഷ് ട്രോഫിയെ തുടർന്നാണ് ടൂർണമെന്റ് പാതിയിൽ നിർത്തിവെച്ചത്. ഇതിനെതിരെ രൂക്ഷമായ വിമർശനം കേരള ഫുട്ബോൾ അസോസിയേഷൻ ഏറ്റുവാങ്ങിയിരുന്നു.
ലീഗ് നീട്ടിവെച്ചതിൽ പ്രതിഷേധിച്ച് ക്വാർട്ടസ് പിന്മാറിയിരുന്നു. അവർക്ക് പകരമായി ഉത്തരമലബാറിന്റെ പ്രതീക്ഷയായി ഷൂട്ടേഴ്സ് പടന്നയെ കെപിഎല്ലിൽ എത്തിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഷൂട്ടേഴ്സ് പടന്ന കെപിഎല്ലിൽ കളിക്കുന്നത്. സെവൻസ് ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയ ഷൂട്ടേഴ്സ് പടന്ന ഗ്രൂപ്പ് ബിയിൽ ആയിരിക്കും കളിക്കുക.
-Advertisement-