കേരള പ്രീമിയർ ലീഗിൽ മോൺസ്റ്റർ ഹിറ്റായി എഫ് സി തൃശ്ശൂർ. എഫ്‌സി കൊച്ചിയെ തകർത്താണ് കേരള പ്രീമിയർ ലീഗിൽ സെമി സാദ്ധ്യതകൾ എഫ് സി തൃശ്ശൂർ ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു കൊച്ചിയെ തകർത്തത്.
തൃശൂരിന് വേണ്ടി സാന്റ ക്രൂസ് ഇരട്ട ഗോളുകൾ നേടി. ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് എഫ്‌സി തൃശൂർ. എഫ് സി കൊച്ചിക്കും 7 പോയിന്റ് തന്നെയാണ് ഉള്ളത്.
-Advertisement-