കേരള പ്രീമിയർ ലീഗിൽ അഞ്ചിൽ അഞ്ച് ജയവുമായി ഗോകുലം കേരള എഫ്‌സി. ഇന്ന് നടന്ന മത്സരത്തിൽ ഗോൾഡൻ ത്രഡ്സിനെ തകർത്താണ് അഞ്ചാം ജയം ഗോഗലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കൊച്ചിയിൽ ഗോകുലം വിജയ കഥ രചിച്ചത്.
രണ്ടു സെല്ഫ് ഗോളുകൾ പിറന്ന മത്സരത്തിൽ ഓരോ ഗോൾ വീതം ഗോകുലത്തിനും ഗോൾഡൻ ത്രെഡ്‌സിനും കിട്ടി. ഗോകുലം കേരളക്ക് വേണ്ടി ചാർലേസ് ഫോളിയും, ഗണേഷനും ഗോളടിച്ചു. പതിനഞ്ച് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഗോകുലം ആണ് ഒന്നാമത്.
-Advertisement-