കരുത്തറിയിച്ച് കേരള ഫുട്ബോൾ ചാമ്പ്യന്മാരായി മലപ്പുറം

കരുത്തറിയിച്ച് കേരള ഫുട്ബോൾ ചാമ്പ്യന്മാരായി മലപ്പുറം. കോട്ടയത്തെ പരാജയപ്പെടുത്തിയാണ് കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മലപ്പുറം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മലപ്പുറം കോട്ടയത്തെ തകർത്തത്. മലപ്പുറത്തിനായി അക്ബർ സിദ്ദീഖ് ഇരട്ട ഗോളുകൾ നേടി മലപ്പുറത്തിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചു.

മലപ്പുറത്തിന് വേണ്ടി മൂന്നാം ഗോൾ ആൽഫിൻ നേടി. സെമി ഫൈനലിൽ ഇരട്ട ഗോളുകൾ മലപ്പുറത്തിനായി നേടിയിരുന്നു ഈ യുവതാരം. ആതിഥേയരായ തിരുവനതപുരം, വയനാട് എന്നിവരെ പരാജയപ്പെടുത്തിയാണ് മലപ്പുറം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here