കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആശ്വസിക്കാം. കേരള പ്രീമിയർ ലീഗ് ഇനി തത്സമയം കാണാം. കേരളം ഫുട്ബോൾ അസോസിയേഷൻ KPL ലൈവ് കാണിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ലൈവ് കായിക ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായാ മൈകൂജോ ഡോട്ട്കോമുമായി അസോസിയേഷൻ ധാരണയിൽ എത്തിയിട്ടുണ്ട്.
മുൻപ് കെ.എഫ്.എ നടത്തിയ അക്കാദമി ലീഗുകൾ പരീക്ഷണാടിസ്ഥാനത്തിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. മൈകൂജോയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും മത്സരം ലൈവായി കാണാം. നവംബറിൽ ആകും കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുക.
-Advertisement-