കോപ അമേരിക്കയിൽ രാജകീയമായി തുടങ്ങി ബ്രസീൽ. എതിരില്ലാത്ത മൂന്ന് ഗോളീനാണ് വെനുസ്വെലയെ തകർത്തത്. ഒരു ഗോളും ഒരു അസിസ്റ്റുമായി സൂപ്പർ താരം നെയ്മർ ബ്രസീലിന് വേണ്ടി തകർത്ത് കളിച്ചു. ആതിഥേയരായ ബ്രസീൽ മാർക്കിനോസിലൂടെ ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയിൽ ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ രണ്ടാം ഗോൾ നേടി. മൂന്നാം ഗോൾ നേടിയത് ഗാബിഗോളായിരുന്നു. നെയ്മറിന്റെ വെടിക്കെട്ട് പാസ്സാണ് ഗാബിഗോൾ ലക്ഷ്യത്തിലെത്തിച്ചത്.
-Advertisement-