ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദത്തിൽ. ലോകകപ്പ് തോൽവിക്ക് പിന്നാലെ നിശാപാർട്ടി നടത്തിയതാണ് ബ്രസീലിയൻ ആരാധകരെ പ്രകോപിപ്പിച്ചത്. ക്രൊയേഷ്യയ്‌ക്കെതിരായ ബ്രസീലിന്റെ ക്വാർട്ടർ ഫൈനൽ എലിമിനേഷനിൽ നിന്ന് ഒരാഴ്ച കഷ്ടിച്ച് ആയതിനാലാണ് ബ്രസീലിയൻ ഫാൻസ് ഇത്ര കലിപ്പിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനായ അദ്ദേഹത്തിന്റെ സഹതാരം ആന്റണിയും ഗായകൻ ജോവോ ഗോമസിനെപ്പോലുള്ള നിരവധി ബ്രസീലിയൻ സെലിബ്രിറ്റികളും പാർട്ടിയിൽ പങ്കെടുത്തിരുന്നു.
ടാബ്ലോയിഡുകളിൽ നിന്നും പാപ്പരാസികളിൽ നിന്നും നെയ്മർ പാർട്ടി രഹസ്യമാക്കി വെക്കാൻ ശ്രമിച്ചെങ്കിലും വാർത്ത പുറത്ത് വന്നതിനെ തുടർന്ന് ആരാധകർ കട്ടക്കലിപ്പിലാണ്. ക്ലബ്ബുകൾക്ക് വേണ്ടി നെയ്മർ കളിക്കുമ്പോലെ ബ്രസീലിന് വേണ്ടി കളിക്കുന്നില്ല, അർജന്റീനക്ക് വേണ്ടി കളിച്ച മെസ്സിയെ കണ്ടു പഠിക്കൂ എന്നൊക്കെയാണ് ബ്രസീലിലെ സമൂഹ മാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ടുകൾ.