കലക്കൻ ബ്രസീൽ. കോപയിൽ കൊളംബിയയെ വീഴ്ത്തി വിജയക്കുതിപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വെടിക്കെട്ട് ജയം. കളിയിൽ ആദ്യം ഗോളടിച്ചത് കൊളംബിയയാണെങ്കിലും അവസാന ജയം ബ്രസീലിനായിരുന്നു. ആദ്യം ഗോളടിച്ചത് ലൂയിസ് ഡിയാസിലൂടെ കൊളംബിയ ആയിരുന്നു.
പിന്നീട് ഫിർമിനീയുടെ ഗോളിൽ ബ്രസീൽ തിരിച്ച് വന്നു. എന്നാൽ കളിയുടെ നൂറാം മിനുട്ടിൽ കോർണർ എടുത്ത നെയ്മർക്ക് പിഴച്ചില്ല. തകർപ്പൻ ഹെഡ്ഡറിൽ കസെമിറോ കൊളംബിയയുടെ വലകുലുക്കി. തോറ്റെങ്കിലും നിലവിൽ ബി ഗ്രൂപ്പിൽ കൊളംബിയ തന്നെയാണ് രണ്ടാമത്.
-Advertisement-