ബാഴ്സലോണ മരണമാസ്സ്. കോപ്പ ഡെൽ റേയിലെ വമ്പൻ തിരിച്ച് വരവിൽ സെവിയ്യയെ തകർത്തു ഫൈനലിൽ കടന്ന് ബാഴ്സലോണ. ആദ്യപാദ മത്സരത്തിൽ ഏറ്റ 2-0ന് മറുപടിയായി 3-0ന്റെ ജയമാണ് മെസ്സിയും സംഘവും നേടിയത്. ബാഴ്സക്ക് വേണ്ടി ഡെംബലെ, പിക്വെ, ബ്രെത്വൈറ്റ് എന്നിവർ ഗോൾ നേടി. എക്സ്ട്രാ ടൈമിലെ ഇരട്ട ഗോളുകളാണ് കളി ബാഴ്സയുടെ വരുതിയിലാക്കിയത്. ഇഞ്ച്വറി ടൈമിൽ സെവിയ്യ താരം ഫെർണാണ്ടോ ചുവപ്പ് കണ്ട് പുറത്തുപോയതോടെ സെവിയ്യയുടെ കട്ടേം പടവും അടങ്ങി. 3-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ കോപ്പ ഡെൽ റേ ഫൈനലിൽ എത്തിയീരിക്കുകയാണ് ബാഴ്സലോണ. വമ്പന്മാർ വീണ കോപ്പയിൽ കിരീടം തന്നെയാണ് ബാഴ്സലോണ ലക്ഷ്യം വെക്കുന്നത്.
-Advertisement-