ലോകകപ്പ് വിജയത്തിന് ശേഷം ഫ്രാൻസിൽ പരക്കെ അക്രമം, 14 വയസ്കാരനായ കുട്ടി കൊല്ലപ്പെട്ടു

ഫ്രാൻസിൽ വിജയാഘോഷത്തിനിടെ 14 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെടുകയും 250 ഓളം പേർ അറസ്റ്റിലാകുകയും ചെയ്തു. വിജയത്തിന്റെ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ബുധനാഴ്ച രാത്രി മോണ്ട്പെല്ലിയറിൽ 14 വയസ്സുള്ള ഒരു കൗമാരക്കാരൻ മരിച്ചു. ഇതിന് പിന്നാലെ ചില ഫ്രഞ്ച് നഗരങ്ങളിൽ പരക്കെ അക്രമം ഉണ്ടായി. 250 ഓളം പേർ അറസ്റ്റിലായി എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫ്രഞ്ച് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, തലസ്ഥാനത്ത് 145 പേരെ അറസ്റ്റ് ചെയ്തു, അവരിൽ 40 ഓളം തീവ്ര വലതുപക്ഷക്കാരായ ഒരു സംഘം ആയുധങ്ങളുമായി ഉണ്ടായിരുന്നു. മൊറോക്കോൻ വംശജർ ഏറെയുള്ള ഫ്രാൻസിൽ അക്രമങ്ങൾ മുൻകൂട്ടിക്കണ്ട് 10,000ത്തോളം സേനാംഗങ്ങളെ വിന്യസിക്കാൻ ഫ്രഞ്ച് സർക്കാർ ഉത്തരവിട്ടിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here