ഇംഗ്ലണ്ട് – കൊളംബിയ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിന് അതിഥിയായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം വെസ് ബ്രൗൺ. അതിഥിയായി എത്തിയ വെസ് ബ്രൗണിനെ ആദ്യ പകുതിയിൽ ഫിഫ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജർമൻ ഇതിഹാസം ലോതർ മത്താവുസിനൊപ്പമാണ് വെസ് ബ്രൗൺ ഗാലറിയിൽ കളി കണ്ടത്. മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ട് കൊളംബിയയെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
ഓരോ മത്സരത്തിലും ആ രാജ്യത്തിന്റെ ഒരു താരത്തെ ഫിഫ അതിഥിയായി മത്സരത്തിന് കൊണ്ട് വന്നിരുന്നു. അതിന്റെ ഭാഗമായാണ് ഫിഫ വെസ് ബ്രൗണിനെയും മത്സരത്തിനായി കൊണ്ട് വന്നത്. അതെ സമയം ഇംഗ്ലണ്ടിന് വേണ്ടി വെറും 23 മത്സരങ്ങൾ മാത്രം കളിച്ച വെസ്റ്റ് ബ്രൗണിനെ മത്സരത്തിന് ഇംഗ്ലണ്ടിന്റെ അതിഥിയായി കൊണ്ട് വന്നതിനെതിരെ ചില ഇംഗ്ലീഷ് ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
-Advertisement-