ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെ സമനിലയിൽ കുരുക്കി ടീം ഇന്ത്യ. പൊരുതി നേടിയ സമനിലയാണ് ഇന്ന് ഇന്ത്യ സ്വന്തമാക്കിയത്. തോറ്റ് പോകുമായിരുന്ന കളി വമ്പൻ തിരിച്ച് വരവിലൂടെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഖത്തറിനെ വെലുവിളിച്ച ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
ഒടുവിൽ 88ആം മിനുട്ടിലെ ഗോളിൽ ഇന്ത്യ 1-1 സമനില നേടി. ഇന്ത്യൻ ഗോളി ഗുർപ്രീതിന്റെ പിഴവിൽ 42 ആം മിനുട്ടിൽ സാദ് ഉദ്ദീൻ ബംഗ്ലാ കടുവകൾക്ക് വേണ്ടി ഗോളടിച്ചു. രണ്ടാം പകുതിയിൽ വെടിക്കെട്ട് ഹെഡ്ഡറുമായി ആദിൽ ഖാൻ നൂറ് കോടി ജനങ്ങളുടെ അഭിമാനം കാത്തു. പിന്നിട് ജയത്തിനായി ഇന്ത്യ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
-Advertisement-