കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടി പി രെഹ്നേഷ് മഞ്ഞപ്പടയോട് വിട പറയുന്നു. ഈ സീസണിൽ ഭൂരിപക്ഷം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളിയായിരുന്നു ഈ മലയാളി. എന്നാൽ രെഹ്നേഷിന്റെ പ്രകടനങ്ങൾ വളരെ ശോകമായിരുന്നു. അധികം കളികളിലും മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് കാരണമായി ഈ പിഴവുകൾ. മഞ്ഞപ്പടക്ക് വേണ്ടി കളിക്കാൻ ഉള്ള യോഗ്യത രെഹ്നേഷിനില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഷറ്റോരി തന്നെ തുറന്ന് പറഞ്ഞിരുന്നു.
മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പറായിരുന്ന ടി പി രഹ്നേഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു വർഷത്തെ കരാറിൽ ടീമിൽ എത്തിച്ചത്. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാത്തെ സീനിയർ ഗോൾ കീപ്പിംഗ് സൈനിംഗാണ് രഹ്നേഷ്. നേരത്തെ ഷിബിൻ രാജ്, ബിലാൽ എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു.
തുടരെ തുടരെ ഉള്ള മോശം പ്രകടനം രെഹ്നേഷിനെ മാറ്റി ബിലാലിനെ ഗോൾ കീപ്പർ ആക്കാൻ ഷറ്റോരിയെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോൾ അടുത്ത സീസണ് വേണ്ടി ആൽബിനോ ഗോമസിനെയും ഗില്ലിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുകയാണ്.27കാരനായ രെഹ്നേഷ് ഇനി എങ്ങോട്ട് പോവുമെന്നതിനെ കുറിച്ച് വിവരങ്ങൾ ഒന്നുമില്ല.